വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍ ഡിവൈഎഫ്‌ഐ ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണ വിതരണ പദ്ധതി; ഭക്ഷണ വിതരണത്തില്‍ പങ്കാളികളായി ഒളിമ്പ്യന്‍ നോഹ നിര്‍മല്‍ ടോമിന്റെ കുടുംബവും
പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിയുമായി ഡിവൈഎഫ്‌ഐ.
വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ ഹൃദയപൂര്‍വം എന്ന പേരില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കുള്ള ഭക്ഷണം ആശുപത്രിയില്‍ എത്തിച്ച് നല്‍കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. വീടുകളില്‍നിന്ന് പൊതിച്ചോര്‍ ശേഖരിച്ച് വിതരണം നടത്തുന്നത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഞായറാഴ്ച മുതല്‍ എല്ലാ ദിവസവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണ വിതരണത്തില്‍ പങ്കാളിയായി ഒളിമ്പ്യന്‍ നോഹ നിര്‍മല്‍ ടോമിന്റെ കുടുംബവും പങ്കാളിയായി. വിതരണത്തിനുള്ള പാതിച്ചോര്‍ ഡിവൈഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.അജീഷ് ഏറ്റുവാങ്ങി.എം.എം. ജിജേഷ്, കെ. പ്രിയേഷ്, പി.സി സജിദാസ്, അഖിലേഷ് കെ.പി, കെ.ടി. സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.