വായനാദിനത്തില്‍ എംഎസ്എഫ് ഭരണ ഘടനാ വായന നടത്തി


പേരാമ്പ്ര: മതം നോക്കി പൗരത്വം നിശ്ചയിക്കുക്കുകയും പൗരന്റെ മൗലിക അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ചങ്ങരോത്ത് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാ വാരാചണ ക്യാമ്പയിന്റെ ഭാഗമായി എം.എസ്.എഫ് കന്നാട്ടി ശാഖാ ഭരണഘടനാ വായന വായന നടത്തി.

വാര്‍ഡ് മെമ്പര്‍ പാളയാട്ട് ബഷീര്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.സി ഇസ്മായില്‍ മാസ്റ്റര്‍, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റഈസ് പി.കെ, വൈസ് പ്രസിഡന്റ് ജാസിം മുഹമ്മദ്, ശാഖാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മൊയ്തു മൂശാരി കണ്ടി, ഹൈറുന്നിസ എന്‍ കെ, വാസിഖ് കെ.സി റിജാസ് വി.പി എന്നിവര്‍ പങ്കെടുത്തു.

നിയമ വിദ്യാര്‍ത്ഥിനി ഷറിന്‍ സല്‍വ കെ.സി വായനക്ക് നേതൃത്വം നല്‍കി.എം.എസ്.എഫ് കന്നാട്ടി ശാഖാ പ്രസിഡന്റ് ഇര്‍ഫാന്‍ വി.പി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ആഷിഫ് ജി.കെ സ്വാഗതവും ട്രഷറര്‍ അല്‍ത്താഫ് കെ നന്ദിയും പറഞ്ഞു.