വന്യമൃഗങ്ങളുടെ ആക്രമണം: നഷ്ടപരിഹാരം അപര്യാപ്തം; ചക്കിട്ടപാറ കാര്‍ഷിക വികസന സമിതി യോഗം
പേരാമ്പ്ര: വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് വനം വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരം അപര്യാപ്തമെന്ന് പരാതി. പലര്‍ക്കും ചികില്‍സാ ചിലവിന്റെ പകുതി മാത്രമാണ് ലഭിക്കുന്നത്. ഇത് ലഭിക്കാന്‍ കാലതാമസവുമുണ്ട്. നഷ്ട പരിഹാര തുകയുടെ തോത് കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നു ചക്കിട്ടപാറ പഞ്ചായത്ത് കാര്‍ഷിക വികസന സമിതി യോഗം പാസാക്കിയ പ്രമേയത്തിലൂടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, പള്ളൂരുത്തി ജോസഫ്, എം.കെ ഗോപി, സി.കെ ശശി, ഷീന നാരായണന്‍, കെ.സി രവീന്ദ്രന്‍, രാജന്‍ വര്‍ക്കി,കൃഷി ഓഫീസര്‍ ടി.ജെ ജീജോ ജോസഫ്, കൃഷി അസിസ്റ്റന്റ് കെ.വി ഏലിയാമ്മ എന്നിവര്‍ പ്രസംഗിച്ചു.