വണ്ടിയില്‍ നിന്നും താക്കോല്‍ എടുക്കാന്‍ ഉടമ മറന്നു: സ്‌കൂട്ടറും കൊണ്ട് കള്ളന്‍ പോയി


പയ്യോളി: വണ്ടി നിര്‍ത്തി പോകുമ്പോള്‍ ഉടമ താക്കോല്‍ എടുക്കാന്‍ മറന്നതു കാരണം സ്‌കൂട്ടര്‍ കള്ളന്‍ കൊണ്ടുപോയി. തിക്കോടി പള്ളിക്കര പീടികക്കുനി ഷാജിയുടെ കെ.എല്‍ 11 വി 8960 നമ്പര്‍ സില്‍വര്‍ കളര്‍ സ്‌കൂട്ടറാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. വീടിനു മുന്നിലെ റോഡില്‍ നിര്‍ത്തിയിട്ടതായിരുന്നു സ്‌കൂട്ടര്‍. ഓട്ടോയില്‍ വന്നിറങ്ങിയ ആളാണ് സ്‌കൂട്ടര്‍ എടുത്തുകൊണ്ടുപോയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആധാരം, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകളും 8000 രൂപയും സ്‌കൂട്ടറിനൊപ്പം നഷ്ടപ്പെട്ടിട്ടുണ്ട്. ഷാജി പയ്യോളി പൊലീസില്‍ പരാതി നല്‍കി.