വടകര സ്വദേശിയായ യുവതിക്കുനേരെ ട്രെയിനിൽ ലൈം​ഗിക അതിക്രമം; പതിനേഴുകാരൻ പിടിയിൽ


കൊല്ലം: തീവണ്ടിയിൽ യുവതിയെ കടന്നു പിടിച്ച കാസർകോട് സ്വദേശിയായ പതിനേഴുകാരൻ പിടിയിൽ. തിങ്കൾ പുലർച്ചെ 2.30ന് മംഗളൂരു– തിരുവനന്തപുരം എക്സ്പ്രസ് ട്രെയിൻ കൊല്ലം സ്റ്റേഷനിൽ എത്താറായപ്പോഴാണു സംഭവം.

കോഴിക്കോട് വടകര സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിക്ക് നേരെയാണ് ലൈം​ഗിക അതിക്രമം ഉണ്ടായത്. കൊല്ലം റെയിൽവേ പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.