വടകര പുതിയാപ്പിന് സമീപം സ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി


വടകര: പുതിയാപ്പിന് സമീപം സ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലയില്‍ ഷീജയെയാണ് (47) പാറയുള്ളതില്‍ രാഘവന്റെ ഉടമസ്ഥതയിലുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടകരയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. ഭര്‍ത്താവ്: രാധാകൃഷ്ണന്‍. മക്കള്‍: അമൃത കൃഷ്ണ, ശ്രീയുക്ത കൃഷ്ണ. അച്ഛന്‍: പരേതനായ കേളപ്പന്‍. അമ്മ: വസന്ത. സഹോദരങ്ങള്‍: ഹരീഷ്, രതീഷ്, ഷൈജു.