വടകര പാലോളിപ്പാലത്ത് പഴകിയ മത്സ്യം പിടിച്ചെടുത്തു


വടകര: വടകരയിലെ പാലോളിപ്പാലത്തെ മത്സ്യവില്‍പ്പനക്കാരില്‍നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. നഗരസഭ ആരോഗ്യവിഭാഗമാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം സൂക്ഷിച്ചതായി കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഇവിടെനിന്ന് മത്സ്യം വാങ്ങി കഴിച്ചയാള്‍ക്ക് ഛര്‍ദി അനുഭവപ്പെട്ടിരുന്നു. ഭക്ഷ്യസുരക്ഷാ കണ്‍ട്രോള്‍ വിഭാഗത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം മത്സ്യത്തിന്റെ സാംപിള്‍ ശേഖരിച്ചു. ഇത് പരിശോധനയ്ക്കായി കൈമാറും. നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി. ബിജു പരിശോധനയ്ക്ക് നേതൃത്വം നല്‍കി.