വടകര, നാദാപുരം മണ്ഡലങ്ങളിലേക്ക് സാമഗ്രികളുടെ വിതരണം നടന്നത് മടപ്പള്ളി കോളേജില്‍


ഒഞ്ചിയം : മടപ്പള്ളി ഗവ. കോളേജിലും മടപ്പള്ളി ഗേള്‍സ് സ്‌കൂളിലുമാണ് വടകര, നാദാപുരം നിയോജക മണ്ഡലങ്ങളിലെ വിതരണ സംഭരണകേന്ദ്രം. വടകര നിയോജകമണ്ഡലത്തില്‍ 246 ബൂത്തുകളാണ് ഉള്ളത്. ഇവിടേക്ക് ആവശ്യമായ പോളിങ് യന്ത്രവും മറ്റ് സാധന സാമഗ്രികളും വിതരണം ചെയ്തത് മടപ്പള്ളി കോളേജിലെ 24 കൗണ്ടറുകളിലാണ്.

നാദാപുരം നിയോജക മണ്ഡലത്തില്‍ 320 ബൂത്തുകളാണുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിശ്ചിത ജീവനക്കാരെ മാത്രമാണ് വിതരണത്തിനായി ഓരോ വാഹനത്തിലും അയച്ചത്.
ജീവനക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം കുടുംബശ്രീ കേന്ദ്രങ്ങള്‍ തയ്യാറാക്കി.