വടകര തിരുവള്ളൂരില്‍ പെട്രോള്‍ പമ്പിന് മുന്നിലെ വൈദ്യുത സൈന്‍ ബോര്‍ഡിന് തീപിടിച്ചു


വടകര: തിരുവള്ളൂരിലെ പെട്രോള്‍ പമ്പിന് മുന്നിലെ വൈദ്യുത സൈന്‍ ബോര്‍ഡിന് തീ പിടിച്ചു. വടകര ഫയര്‍ സ്റ്റേഷനിലെ സേനാംഗങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് വൈകീട്ട് ആറെ അമ്പതോടെയാണ് സംഭവം.

പെട്രോള്‍ പമ്പിന് മുന്നിലായി സ്ഥാപിച്ചിരുന്ന സൈന്‍ ബോര്‍ഡില്‍ എല്‍.ഇ.ഡി ലൈറ്റുകല്‍ ഉപയോഗിച്ച് പേരെഴുതിയിരുന്നു. ഈ ഭാഗത്താണ് തീപിടിച്ചത്. വടകരയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്തലത്തെത്തി ഉടന്‍ തീയണച്ചു. ഷോട്ട് സര്‍ക്ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.

പെട്രോള്‍ പമ്പിലേ സ്റ്റോറേജിലേക്കും കൗണ്ടറിലേക്കും തീ പടരാതിരുന്നത് കൊണ്ട് വന്‍ അപകടം ഒഴിവാഴി. സൈന്‍ ബോര്‍ഡിന് സമീപം നിരവധി വാഹനങ്ങളുമുണ്ടായിരുന്നു. പെട്ടന്ന് തീയണയ്ക്കാന്‍ സാധിച്ചതിനാലാണ് മറ്റു സ്ഥലങ്ങളിലേക്കും വാഹനങ്ങളിലേക്കും തീ പടരാതിരുന്നത്.