വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള ചെരുപ്പുകടയില്‍ വന്‍ തീപ്പിടുത്തം (വീഡിയോ കാണാം)


വടകര: പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള ചെരുപ്പുകടയില്‍ വന്‍ തീപ്പിടുത്തം. എടോടി റോഡിലെ മൂന്നു നിലകളിലായുള്ള പാദ കേന്ദ്രയിലാണ് തീപിടുത്തമുണ്ടായത്. മുകള്‍ നിലയില്‍ നിന്ന് തീ ആളിക്കത്തുകയാണ്.

ചെരുപ്പു കടയ്ക്ക് തൊട്ടടുത്തു തന്നെ സഹകരണ ബാങ്കും ഹോട്ടലും ഉള്‍പെടെയുള്ള സ്ഥാപനങ്ങളുണ്ട്. ഇവിടേക്കു തീ പടരാതെ നോക്കാനുള്ള ശ്രമം തുടരുകയാണ്. പഴങ്കാവില്‍ നിന്നു ഫയര്‍ഫോഴ്സ് എത്തി തീ അണക്കുകയാണ്. പോലീസും നാട്ടുകാരും സ്ഥലത്തുണ്ട്.

വീഡിയോ കാണാം