വടകര താലൂക്ക് ഓഫീസില്‍ വന്‍തീപ്പിടിത്തം; രേഖകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു, സമീപകെട്ടിടങ്ങളിലേക്കും തീ പടരുന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു


വടകര : വടകരയിൽ വൻ തീപിടുത്തം. തീയണയ്ക്കാൻ ആയില്ല, താലൂക്ക് ഓഫീസ് പൂർണമായും കത്തിനശിച്ചു. രക്ഷാപ്രവർത്തനം തുടരുന്നു.

നഗരത്തിൽ വൻ തീപിടുത്തം താലൂക്ക് ഓഫീസിലും സമീപത്തെ കെട്ടിടത്തിലും തീ ആളി പടരുകയാണ്. അപകട കാരണം വ്യക്തമല്ല ഫയർഫോഴ്സും പോലീസും രക്ഷാപ്രവർത്തനം തുടങ്ങി.

ഇന്ന് പുലർച്ചെയാണ് താലൂക്ക് ഓഫീസിന് സമീപത്തെ ഓടുമേഞ്ഞ കെട്ടിടത്തിൽനിന്ന് തീപിടുത്തമുണ്ടായത്.