വടകര ചോമ്പാലില്‍ അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍


വടകര: ചോമ്പാല്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള റെയില്‍പാതയില്‍ അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍. ചൊവ്വാഴ്ച രാത്രി 9:30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഏകദേശം 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹത്തിന് 170 സെന്റിമീറ്റര്‍ നീളമുണ്ട്. വെളുത്ത ശരീരമാണ്. നെഞ്ച് മുതല്‍ പൊക്കിള്‍ കൊടി വരെ ഓപ്പറേഷന്‍ ചെയ്ത പാടുണ്ട്.

ചോമ്പാല പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.