വടകര കുന്നുമ്മക്കരയില്‍ രണ്ട് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു
വടകര: കുന്നുമ്മക്കരയില്‍ തോട്ടില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കണ്ണൂക്കരയിലെ പട്ടാണിമീത്തല്‍ ഷംജാസിന്റെ മകന്‍ മുഹമ്മദ് റെയ്ഹാനാണ് മരിച്ചത്. കുന്നുമ്മക്കരയിലെ ഉമ്മ നൂറയുടെ വീട്ടിലായിരുന്നു താമസം.
കടയില്‍ പോയ സഹോദരനൊപ്പം നടക്കുകയായിരുന്നു റെയ്ഹാന്‍. നടക്കുമ്പോള്‍ വീടിന് അരികെയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. പരിസരവാസികള്‍ കുട്ടിയെ ഉടന്‍ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.