വടകര കീഴാലില്‍ പൂച്ച വൈദ്യുതി പോസ്റ്റില്‍ കുടുങ്ങി; രക്ഷകരായത് കീഴാല്‍ ദേവീ വിലാസം യു.പി സ്‌കൂളിലെ അധ്യാപകര്‍


വടകര: കീഴാല്‍ ദേവീ വിലാസം സ്‌കൂളിലെ അധ്യാപകരുടെ സമയോചിതമായ ഇടപെലില്‍ പൂച്ചയ്ക്ക് ലഭിച്ചത് പുതുജീവന്‍. സ്‌കൂളിന് സമീപത്തെ വൈദ്യുത പോസ്റ്റിന് മുകളില്‍ താഴെയിറങ്ങാന്‍ കഴിയാത്ത വിധം കുടുങ്ങിയ പൂച്ചയെ അധ്യാപകര്‍ സുരക്ഷിതമായി താഴെയിറക്കി.

വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. പൂച്ച പോസ്റ്റിന് മുകളില്‍ കുടുങ്ങിയത് ശ്രദ്ധയില്‍ പെട്ട അധ്യാപകര്‍ ഉടന്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ദിപിന്‍ ദാസിനെ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ അധ്യാപകര്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇവര്‍ പൂച്ചയെ സുരക്ഷിതമായി താഴെയിറക്കി. പൂച്ച വൈദ്യുതി പ്രവഹിക്കുന്ന കമ്പികളില്‍ സ്പര്‍ശിച്ചിരുന്നെങ്കില്‍ ഷോക്കേറ്റ് ജീവന്‍ നഷ്ടമാവാന്‍ സാധ്യതയുണ്ടായിരുന്നു. അധ്യാപകരുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് പൂച്ചയുടെ ജീവന്‍ രക്ഷിച്ചത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.