വടകര കരിമ്പനപാലം റെയിൽവെപ്പാളത്തിന് സമീപം അജ്ഞാത മൃതദേഹം പുഴുവരിച്ച നിലയിൽ


വടകര: വടകര കരിമ്പനപ്പാലം റെയില്‍വേ പാളത്തിന് സമീപം അജ്ഞാതമൃതദേഹം കണ്ടെത്തി. നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക നടപടികള്‍ക്കുശേഷം മൃതദേഹം വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മരിച്ച വ്യക്തിയെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇദ്ദേഹത്തിന്റെ മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച ട്രെയിന്‍ ടിക്കറ്റ് മാത്രമാണ് ആകെ ലഭിച്ചിരിക്കുന്ന തെളിവ്. ഇതൊരു റിസര്‍വേഷന്‍ ടിക്കറ്റാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ ആളെ വ്യക്തമാവുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.