വടകര അഴിയൂരില്‍ വീട്ടമ്മയെ തലക്കടിച്ച് പരുക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്നു


വടകര: അഴിയൂര്‍ പഞ്ചായത്തിലെ കല്ലാമലയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ തലക്കടിച്ച് പരുക്കേല്‍പിച്ച് സ്വര്‍ണമാല കവര്‍ന്നു. കുന്നുമ്മക്കര റോഡില്‍ ദേവീകൃപയില്‍ സുലഭയാണ് (55) അക്രമത്തിന് ഇരയായത്. പരുക്കേറ്റ വീട്ടമ്മയെ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

ഇന്നുച്ചക്കാണ് സംഭവം. അകത്തുകയറിയ അക്രമി മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ സുലഭ തടഞ്ഞു. നാലര പവന്റെ മാല കവര്‍ന്ന അക്രമി ഓടി രക്ഷപ്പെട്ടു.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവം നടക്കുമ്പോള്‍ സുലഭയുടെ പ്രായമായ അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

വടകര ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍, സ്പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി സലീഷ് എന്നിവര്‍ സ്ഥലത്തെത്തി.രവീന്ദ്രനോട് കോവിഡ് വാക്സിന്‍ എടുക്കുന്നതിന് ചെല്ലണമെന്നു പറഞ്ഞത് അപരിചിതനായ ഒരാളെന്ന് പരാതിയുണ്ട്.രവീന്ദ്രന്‍ പോയതിനു പിന്നാലെയാണ് അക്രമവും കവര്‍ച്ചയും നടന്നത്.