വടകരയിൽ തീവണ്ടിയിൽനിന്ന് 135 കുപ്പി മദ്യം പിടിച്ചു


വടകര: വടകര റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും. എക്സൈസും നടത്തിയ പരിശോധനയിൽ 135 കുപ്പി ഗോവൻനിർമിത വിദേശമദ്യം പിടികൂടി. ശനിയാഴ്ച രാവിലെ മംഗള എക്സ്പ്രസിൽ നിന്നാണ് 71.62 ലിറ്റർ മദ്യം കണ്ടെത്തിയത്.

ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇത്. ആരെയും പിടികൂടിയിട്ടില്ല. വടകര എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ വി .വിപിൻ കുമാർ, ആർ.പി.എഫ്. എ.എസ്.ഐ. പി.പി. ബിനീഷ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

വടകര: വടകര റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും എക്സൈസും നടത്തിയ പരിശോധനയിൽ 135 കുപ്പി ഗോവൻനിർമിത വിദേശമദ്യം പിടികൂടി. ശനിയാഴ്ച രാവിലെ മംഗള എക്സ്പ്രസിൽ നിന്നാണ് 71.62 ലിറ്റർ മദ്യം കണ്ടെത്തിയത്.

ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇത്. ആരെയും പിടികൂടിയിട്ടില്ല.

വടകര എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ വി. വിപിൻ കുമാർ, ആർ.പി.എഫ്, എ.എസ്.ഐ. പി.പി. ബിനീഷ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.