വടകരയിൽ അമിത വേഗതയിലെത്തിയ കാര്‍ മൂന്ന് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു; കാൽനടയാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു (വീഡിയോ കാണാം)



വടകര: ദേശീയപാതയില്‍ പുതിയ ബസ് സ്റ്റാന്റിന് സമീപം അമിത വേഗതയിലെത്തിയ കാര്‍ മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാല്‍നടയാത്രക്കാരനായ ഒരാള്‍ അപകടത്തില്‍ നിന്ന് അഅത്ഭുതരമായി രക്ഷപ്പെട്ടു.

കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. കാര്‍ അമിത വേഗതയിലെത്തി റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തില്‍ കലാശിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പാഞ്ഞെത്തിയ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനെയും ഓട്ടോറിക്ഷയെയും ആദ്യം ഇടിച്ചു. തുടര്‍ന്ന് മറ്റൊരു കാറിനെയും ഇടിക്കുകയായിരുന്നു. അപകടത്തില്‍ നാല് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലും ദേശീയപാതയിലേക്ക് വന്നു ചേരുന്ന മറ്റ് ചെറു റോഡുകളിലും അരമണിക്കൂറോളം ഗതാഗത തടസം ഉണ്ടായി. പൊലീസെത്തിയാണ് ഗതാഗത തടസം ഒഴിവാക്കിയത്.

പരിസരവാസിയായ കാല്‍നടയാത്രക്കാരന്‍ അത്ഭുതകരമായാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തനിക്കുനേരെ പാഞ്ഞു വരുന്ന കാര്‍ കണ്ട ഉടന്‍ ചാടി മാറിയതിനാലാണ് ആള്‍രക്ഷപ്പെട്ടത്.

വീഡിയോ കാണാം: