വടകരയില്‍ വിവാഹ നിശ്ചയത്തിന്റെ തലേദിവസം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


വടകര: വിവാഹം ഉറപ്പിക്കല്‍ ചടങ്ങിന്റെ തലേ ദിവസം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വളയം കല്ലുനിര പാറയുള്ള നീളം പറമ്പത്ത് മിഥുനിനെ(26) ആണ് കരിമ്പനപ്പാലത്ത് ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടത്. മിഥുന്‍ സഞ്ചരിച്ച് ബൈക്ക് റോഡിലുണ്ടായിരുന്നു.

ഇന്ന് വയനാട് സ്വദേശിനിയുമായി വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് നടത്തേണ്ടതായിരുന്നു. വിദേശത്ത് ജോലിയുള്ള മിഥുന്‍ കുറച്ചു നാള്‍ മുന്‍പാണ് നാട്ടിലെത്തിയത്. ബാബുവിന്റെയും റീനയും മകനാണ്. സഹോദരന്‍: അതുല്‍