വടകരയില്‍ മോഷണം: പൂട്ടുപൊളിച്ച് കള്ളന്‍ കടന്നത് പുതിയ ബസ്റ്റാന്റിലെ ആറ് കടകളില്‍


വടകര: പുതിയ ബസ്റ്റാന്റിലെ ആറ് കടകളില്‍ മോഷണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് സൂചന. കടകളുടെയെല്ലാം ഷട്ടറുകള്‍ തുറന്ന നിലയിലാണ്.

മോഷണം നടന്നവയില്‍ ഏറെയും ലോട്ടറി കടകളാണ്. ലോട്ടറി ടിക്കറ്റുകളൊന്നും നഷ്ടമായിട്ടില്ലെന്നാണ് കടയുടമകള്‍ പറയുന്നത്. അതേസമയം, കടകളിലെ കൗണ്ടറുകളിലുണ്ടായിരുന്ന പണം നഷ്ടമായിട്ടുണ്ട്. ആറായിരം രൂപ നഷ്ടമായിട്ടുണ്ട് എന്നാണ് ഒരു കടയുടമ പറഞ്ഞത്.

മോഷണം നടന്ന കടകളിലെയും സമീപത്തെ കടകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.