വടകരയില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു


വടകര: നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍വ്വീസിനെ ചൊല്ലി കാള്‍ ടാക്‌സി ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും വി.എം പെര്‍മിറ്റുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ സര്‍വ്വീസിനെ ചൊല്ലിയാണ് ഏറ്റുമുട്ടിയത്.

വി.എം പെര്‍മിറ്റില്ലാതെ ഒന്തം റോഡ് മേല്‍പാലത്തിന് സമീപം സര്‍വിസ് നടത്തുന്ന ഡ്രൈവര്‍മാരെ നഗരത്തില്‍ സര്‍വിസ് നടത്തുന്നത് മറ്റ് ഓട്ടോ തൊഴിലാളികള്‍ തടയുത് നേത്തെ തക്കത്തിന് ഇടയാക്കിയിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ആര്‍.ഡി.ഒ, പൊലീസ് എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു.

അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ കാള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ യോഗത്തില്‍നിന്ന് ഇറങ്ങിവന്നു. പിന്നാലെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരും സംഘടിച്ചെത്തി. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ഏറെ നേരം റോഡ് ഗതാഗതവും തടസ്സപ്പെട്ടു. പൊലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ പത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.