വടകരയില്‍ ഷിഗെല്ല; മണിയൂരില്‍ 9 വയസുകാരിക്ക് രോഗം,


 

വടകര: കോഴിക്കോട് ജില്ലയിലെ മണിയൂര്‍ എളമ്പിലാടില്‍ ഷിഗല്ല സ്ഥിരീകരിച്ചു. 9 വയസുള്ള ഒരു കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു കുട്ടി നിരീക്ഷണത്തിലാണ്. പഞ്ചായത്തിലെ 6,8 വാര്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹ -ഗൃഹപ്രവേശ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് വയറിളക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച ഒരു വിവാഹ വീട്ടിലെ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാ
ണ് വയറിളക്കമുണ്ടായത്. ശീതള പാനീയം കഴിച്ചവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8 വയസ്സുള്ള കുട്ടി് നിരീക്ഷണത്തിലാണ്.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ ശുചിത്വ ശീലങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തവും കഫവും കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ രോഗലക്ഷണങ്ങള്‍. ലക്ഷണം കാണുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം