വടകരയില്‍ പോലീസുകാരന്റെ വീടിനു നേരെ മൂന്നംഘ സംഘം പെട്രോള്‍ ബോംബെറിഞ്ഞു


വടകര: വടകരയില്‍ പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്. വടകര പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര് പ്രദിപിന്റെ വീടിനു നേരെയാണ് ആക്രണം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം വീടിന് നേരെ രണ്ടുതവണ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം നടന്നത്.

ബോംബാക്രമണത്തിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. തൊട്ടടുത്ത വീട്ടുകാര്‍ ആണ് മൂന്നംഗസംഘം ആണെന്ന വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ എല്ലാം പൊലീസ് പരിശോധിക്കുകയാണ്. ഒരു ബോംബ് ഈ വീടിന്റെ കിണറില്‍ ആണ് പതിച്ചത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.