വടകരയില്‍ നേന്ത്രപ്പഴത്തിന് അമിതവിലയെന്ന് പരാതി; സിവില്‍ സപ്ലൈസ് പരിശോധന നടത്തി, വില 50 രൂപയാക്കി നിജപ്പെടുത്തി


വടകര: വടകരയുടെ വിവിധ ഭാഗങ്ങളില്‍ നേന്ത്രപ്പഴത്തിന് അമിതവില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിവില്‍സപ്ലൈസ് പരിശോധന നടത്തി. പരിശോധനയില്‍ വിത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതായി കണ്ടെത്തി. ലോക്ക്ഡൗണ്‍ സാഹചര്യം കൂടി പരിഗണിച്ച് നേന്ത്രപ്പഴത്തിന് 50 രൂപയായി നിജപ്പെടുത്തി.

കീഴല്‍, തോടന്നൂര്‍, തിരുവള്ളൂര്‍, ആയഞ്ചേരി, പള്ളിയത്ത്, കണ്ണൂക്കര, നാദാപുരം റോഡ്, മടപ്പള്ളി, തുടങ്ങിയ സ്ഥലങ്ങളിലെ പച്ചക്കറി സ്റ്റാളുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, മത്സ്യ വില്‍പന നടത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കോഴിയിറച്ചിക്ക് 150 രൂപയും നേന്ത്രപ്പഴത്തിന് 50 രൂപയിലും കൂടരുതെന്ന് കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.