വടകരയില്‍ ഓടുന്ന ബസിനു മുകളിലേക്ക് മരം വീണു
വടകര : വടകരമേഖലയില്‍ ഇന്നലെ മഴയും ശക്തമായ കാറ്റും ഇടിമിന്നലും. ചോറോട് മേല്‍പ്പാലത്തിന് സമീപം മരം ദേശീയപാതയിലേക്കും ഓടുന്ന ബസിലേക്കുമായി വീണു. ആര്‍ക്കും അപകടമില്ല.
മരം വീണതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് വടകരമേഖലയില്‍ കനത്തമഴ പെയ്തത്. പലയിടങ്ങളിലും മരം പൊട്ടിവീണു, കൃഷി നശിച്ചു, വൈദ്യുതിയും മുടങ്ങി.
അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റിയാണ് ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയത്.തിരുവള്ളൂരിലെ ചിരികണ്ടോത്ത് മുഹമ്മദ്, കുനിവയല്‍ കുന്നുമ്മക്കണ്ടി സുധി, നെടൂക്കുനി ബാബു എന്നിവരുടെ വീടുകള്‍ക്ക് മുകളിലാണ് തെങ്ങുവീണു. തിരുവള്ളൂര്‍ ശിവക്ഷേത്രത്തിനു സമീപം തണല്‍മരത്തിന്റെ കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു.