വടകരയിലെ തുണിക്കടയില്‍ നിന്ന് ജീന്‍സും ബര്‍മുഡയും മോഷ്ടിച്ച പതിനെട്ടുകാരന്‍ പിടിയില്‍; പിടികൂടിയത് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താല്‍


വടകര: നഗരത്തിലെ പ്രമുഖവസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്ന് വസ്ത്രങ്ങള്‍ കവര്‍ന്ന പ്രതിയെ പിടികൂടി. കണ്ണൂക്കര മാടാക്കര പാണ്ടിയയില്‍ പതിനെട്ടു വയസുകാരനായ ആസിഫിനെയാണ് പിടികൂടിയത്.

ഡിസംബര്‍ 21 നാണ് മോഷണം നടന്നത്. കടയിലെത്തിയ പ്രതി ജീന്‍സും ബര്‍മുഡയും മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞതാണ് പ്രതിയെ പിടികൂടാന്‍ സഹായകരമായത്.

വ്യാഴാഴ്ച ഇയാള്‍ വീണ്ടും കടയിലെത്തിയപ്പോഴാണ് കടയിലെ ജീവനക്കാര്‍ പ്രതിയെ തിരിച്ചറിഞ്ഞത്. വീണ്ടും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.