വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാന്‍ അരിക്കുളത്ത് യൂത്ത് ലീഗിന്റെ വിളംബര ജാഥ


അരിക്കുളം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കോഴിക്കോട്ട് നടക്കുന്ന വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കുന്നതിനായി വിളംബര ജാഥ സംഘടിപ്പിച്ചു. അരിക്കുളത്തെ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലാണ് വിളംബര ജാഥ സംഘടിപ്പിച്ചത്.

ശംസുദ്ധീന്‍ വടക്കയില്‍, സുഹൈല്‍ അരിക്കുളം, ഷെബിന്‍ കാരയാട്, അര്‍ഷാദ് ഊരളളൂര്‍,സിറാജ് എകെ, ശുഹൈബ് തറമല്‍, ഷായിക് എന്‍.കെ, മുഹമ്മദ് സി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.