വഖഫ് നിയമങ്ങൾ പി. എസ്.സിക്ക് വിടൽ: സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമെന്ന് മുസ്ലിം ലീഗ് നേതാവ് സി.പി.എ അസീസ്‌


പേരാമ്പ്ര: വഖഫ് ബോർഡ്‌ നിയമങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ബില്ല് നിയമസഭയിൽ പാസാക്കിയതിലൂടെ സി. പി.എമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്‌. വഖഫ് ബോർഡിനെ രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ ആദ്യപടി എന്ന നിലയിലാണ് ബിൽ നിയമസഭ പാസാക്കിയി ട്ടുള്ളത്. ഇതുമൂലം നിലവിൽ ജനങ്ങൾക്ക് നൽകി നൽകിവരുന്ന വിദ്യാഭ്യാസ, ചികിത്സാ സഹായം, പി.എസ്.സി കോച്ചിഗ് ഉൾപ്പെടെയുള്ള ജനസേവന പ്രവർത്തനങ്ങൾ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പ്രവർത്തിക്കുന്ന 25 വഖഫ് ബോർഡുകളിലും നിയമനാധികാരം ബോർഡുകൾക്ക് തന്നെയാണ്. വഖഫ് സ്ഥാപനങ്ങൾ ബംഗാളിൽ പാർട്ടി ഓഫീസുകളാക്കി മാറ്റിയ സി.പി.എം കേരളത്തിലും ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊളിറ്റിക്കൽ സ്കൂൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡൻറ് എ.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഇ. കുഞ്ഞബ്ദുള്ള മാസ്റ്റർ ജാതിയേരി ക്ലാസെടുത്തു. മണ്ഡലം ലീഗ് ട്രഷറർ എം.കെ.സി. കുട്ട്യാലി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദലി തങ്ങൾ, പാറേമ്മൽ അബ്ദുള്ള , അസീസ് നരിക്കിലക്കണ്ടി, കെ.കെ. അമ്മദ്ഹാജി, സൗഫി താഴക്കണ്ടി, വഹീദ പാറേമ്മൽ, കെ. അബ്ദുൾ റഷീദ്, വി. പി. നിസാർ, കെ.കെ. സലാം മാസ്റ്റർ, ജാസിം മുഹമ്മദ് ടി.കെ റസാഖ് എന്നിവർ പ്രസംഗിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.