ലോട്ടറി കടകള്‍ ആഴ്ച്ചയില്‍ 5 ദിവസവും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം: പ്രതിഷേധവുമായി തൊഴിലാളികള്‍; പേരാമ്പ്രയില്‍ നില്‍പ്പു സമരം സംഘടിപ്പിച്ചു


പേരാമ്പ്ര: ലോട്ടറി കടകള്‍ ആഴ്ചയില്‍ അഞ്ച് ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി തൊഴിലാളികള്‍ പേരാമ്പ്രയില്‍ നില്‍പ്പു സമരം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായാണ് പേരാമ്പ്രയിലും ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. ലോട്ടറി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

കൊവിഡ് പ്രോട്ടോക്കാേള്‍ പാലിച്ച് അഞ്ച് കേന്ദ്രങ്ങളിലായാണ് പേരാമ്പ്രയില്‍ നില്‍പ്പു സമരം സംഘടിപ്പിച്ചത്. പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി കെ. അഭിലാഷ് ഉല്‍ഘാടനം ചെയ്തു. പി.പി.ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.

മെയിന്‍ റോഡില്‍ ടി.കെ. ലോഹിതാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ബൈജു സ്വാഗതം പറഞ്ഞു. പരാണ്ടി മനോജ് ചെമ്പ്ര റോഡിലെ സമര കേന്ദ്രം ഉദ്ഘാടനം ചെയ്തു. കെ.പി സുനീഷ് സ്വാഗതം പറഞ്ഞു.

പേരാമ്പ്ര മുക്കിലെ സമരകേന്ദ്രം ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. വിമല സ്വാഗതം പറഞ്ഞു. മാര്‍ക്കറ്റില്‍ പി. ദാസന്‍ ഉദ്ഘാടനം ചെയ്തു. സി.എം. ഭാസ്‌ക്കരന്‍ സ്വാഗതവും പറഞ്ഞു. സ്റ്റേറ്റ് ബേങ്കിന് മുന്നിലെ നില്‍പ്പു സമരം സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.