ലോക രക്തദാന ദിനത്തില്‍ ബ്ലൂമിംഗ് ആര്‍ട്‌സ് ഡിജിറ്റല്‍ ബ്ലഡ് ബാങ്ക് ഡയറക്ടറി പ്രകാശനം ചെയ്തു


മേപ്പയ്യൂര്‍: ലോക രക്തദാന ദിനത്തില്‍ ബ്ലൂമിംഗ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ബ്ലഡ്ബാങ്ക് ഡയറക്ടറി പുറത്തിറക്കി. കോഴിക്കോട് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് ഡയറക്ടറി പ്രകാശനം ചെയ്തു. എസ്.ബി. നിഷിത് മുഹമ്മദ് ഏറ്റുവാങ്ങി. ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ഗവ.ബ്ലഡ്ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.സല്‍വ അലി മുഖ്യ പ്രഭാഷണം നടത്തി. ഗവ. ബീച്ച് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.മുനവ്വര്‍, ഗവ. ബീച്ച് ഹോസ്പിറ്റല്‍ നഴ്‌സിംഗ് സൂപ്രണ്ട് സുലത,ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ജില്ലാ സെക്രട്ടറി ഷമീര്‍ കൊമ്മേരി, ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാന്‍, എം.കെ.കുഞ്ഞമ്മദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബ്ലൂമിംഗ് യുവജനവേദിയുടെ 10 അംഗങ്ങള്‍ രക്തദാനം നടത്തി. അനീസ് മുഹമ്മദ്, അതുല്‍ കൃഷ്ണ, അശ്വിന്‍ ബാബുരാജ്, വിജീഷ് ചോതയോത്ത്, ആദര്‍ശ് വിശ്വനാഥ്, റാസില്‍ മുഹമ്മദ്, പി.കെ.ഷബീര്‍ എന്നിവര്‍ പങ്കെടുത്തു.