ലോക തൊഴിലാളി ദിനം, ഓര്‍ക്കാം ലോകത്തെ ചലിപ്പിക്കുന്നവരെ
തൊഴിലാളികളുടെ അവകാശ സമരത്തിന്റെ ചരിത്രം. ഇന്ന് ലോക തൊഴിലാളി ദിനം, ഓര്‍ക്കാം, ആദരിക്കാം ലോകമെമ്പാടുമുള്ള തൊഴിലാളികളെ. പകലന്തിയോളം വെയിലും മഴയും മഞ്ഞുമേറ്റ് ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയിലേര്‍പ്പെട്ടിരിക്കുന്നവര്‍, തൊഴിലാളികള്‍. ലോകത്തെ ചലിപ്പിക്കുന്ന മനുഷ്യരെ ഓര്‍ക്കാം, ആദരിക്കാം.
ലോകത്തിലെ എല്ലാ തൊഴിലാളികള്‍ക്കും കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെ തൊഴിലാളി ദിനാശംസകള്‍.
1886ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മെയ് ദിനം ആചരിക്കുന്നതെന്നും കരുതപ്പെടുന്നു. തൊഴിലാളികളുടെ സമാധാനപരമായ യോഗത്തിലേക്ക് പോലീസ് നടത്തിയ വെടിവയ്പ്പായിരുന്നു ഹേ കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരു അജ്ഞാതന്‍ ബോംബ് എറിയുകയും ഇതിന് ശേഷം പോലീസ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയുമായിരുന്നു.
1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി തൊഴിലാളി ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ആഘോഷപരിപാടികളൊന്നും രാജ്യത്തില്ല. കരുതലോടെയിരിക്കാം വൈറസ് മുക്തമാകട്ടെ ലോകം.