ലോക്ഡൗണില്‍ വ്യാപാരികള്‍ക്ക് തുണയായി രത്‌നഗിരിയും മകന്‍ കൈലാസും


പേരാമ്പ്ര: കൊറോണാമഹാമാരിയുടെ രണ്ടാംവരവിലും തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളുടെയും വാടക പൂര്‍ണ്ണമായും ഒഴിവാക്കി വ്യാപാരികളെ ചേര്‍ത്ത്പിടിച്ച് രത്‌നഗിരി (അണ്ണന്‍)യും മകന്‍ കൈലാസ് ഗിരിയും. കഴിഞ്ഞ ലോക്ക്ഡൗണിലും കച്ചവടം ചെയ്യാനാകാതെ കടയടച്ചിടേണ്ടിവന്ന വ്യാപാരികള്‍ക്ക് കെട്ടിടവാടകയൊഴിവാക്കി നല്‍കി ഇവര്‍ മാതൃകയായിരുന്നു. 1964 മുതല്‍ 1983 വരെ കോഴിക്കോട് കേസരി വാരികയില്‍ ജീവനക്കാരനായിരുന്ന രത്‌നഗിരി റിട്ടയര്‍മെന്റിന് ശേഷമാണ് കൈലാസ് കോംപ്ലക്‌സ് പടുത്തുയര്‍ത്തിയത്.

ഇപ്പോള്‍ പേരാമ്പ്രയില്‍ സ്വന്തമായി കൈലാസ് മെഡിക്കല്‍സ്, കൈലാസ് സര്‍ജിക്കല്‍സ് എന്നീ സ്ഥാപനങ്ങളും നടത്തുന്നു.പേരാമ്പ്ര ബസ് സ്റ്റാന്റിന് മുന്‍വശത്തായി സ്ഥിതി ചെയ്യുന്ന ഇരുപതിലധികം കടമുറികള്‍ക്കാണ് വാടക ഒഴിവാക്കിനല്‍കിയത്.

സാധാരണ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ ബിസിനസ്സ് നടക്കാറുള്ള കണ്ണായ സ്ഥലങ്ങളിലെ കടമുറികളില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് കച്ചവടം നഷ്ടത്തിലായിരുന്നു.ലോക്ക്‌ഡൌണ്‍ കൂടിവന്നത്തോടെ കടകളെല്ലാം അടക്കേണ്ടിവന്നു.വ്യാപാരികളുടെ ദയനീയാവസ്ഥ കണക്കിലെടുത്ത് വാടക ഒഴിവാക്കാനുള്ള തീരുമാനം കടയുടമ സ്വയം എടുക്കുകയായിരുന്നു.

ആല ജീശെശേ്‌ല ആഹീീറ ഉീിമശേീി ഏൃീൗു ഗലൃമഹമ യുടെ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പറും മര്‍ച്ചന്റ് അസോസിയേഷന്‍ യൂത്ത് വിംഗ് എക്‌സിക്യൂട്ടീവ് മെമ്പറുമാണ് കൈലാസ് ഗിരി.