ലൈസന്‍സും വാഹനരേഖകളും പിഴകൂടാതെ പുതുക്കാം: ഡിസംബര്‍ 31 വരെ
തിരുവനന്തപുരം: ലൈസന്‍സും രേഖകളും പിഴകൂടാതെ പുതുക്കാന്‍ ഡിസംബര്‍ 31 വരെ സാവകാശം അനുവദിച്ച് സര്‍ക്കാര്‍. ഈ മാസം 31നകം പുതുക്കണമെന്നായിരുന്നു നേരത്തെ നിര്‍ദേശിച്ചിരുന്നത്.
കോവിഡ് വ്യാപനം കാരണം രേഖകള്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടിയാണ് ഇളവ് നീട്ടിയത്. കോവിഡ് കാരണമുള്ള അടച്ചിടല്‍ സമയത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങിയതിനാല്‍ ഒട്ടേറെപ്പേര്‍ ലൈസന്‍സ് എടുക്കാന്‍ കാത്തുകിടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
മോട്ടോര്‍വാഹന വകുപ്പിന്റെ ‘വാഹന്‍’ വെബ്‌സൈറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തന രഹിതമായത് അപേക്ഷകരെ വലച്ചിരുന്നു. പലര്‍ക്കും അപേക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.