ലൈസന്‍സില്ലാതെ സ്‌കൂട്ടറോടിച്ച പതിനേഴുകാരനെ എം.വി.ഡി പിടികൂടി; വാഹന ഉടമയായ അമ്മാവന് 25,000 രൂപ പിഴ


കളമശ്ശേരി: ലൈസന്‍സില്ലാതെ സ്‌കൂട്ടറോടിച്ച പതിനേഴുകാരനെ മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. 25000 രൂപ പിഴ അടക്കണമെന്ന് കാണിച്ച് വാഹനത്തിന്റെ ഉടമയായ കുട്ടിയുടെ അമ്മാവന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

പാല്‍വാങ്ങാനെന്ന പേരിലാണ് പ്ലസ് ടു വിദ്യാര്‍ഥി സ്‌കൂട്ടറുമെടുത്ത് കറങ്ങിയത്. കുസാറ്റിന് സമീപം കുമ്മന്‍ചേരി ജംങ്ഷനില്‍വെച്ചാണ് കുട്ടിയെ മോട്ടോര്‍വാഹനവകുപ്പ് പിടികൂടിയത്.

വണ്ടിയോടിച്ച വിദ്യാര്‍ഥിയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കുമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 25 വയസാകാതെ ഈ കുട്ടിയ്ക്ക് ലൈസന്‍സ് നല്‍കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.