ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിള്‍ റാലി സംഘടിപ്പിച്ച് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


പേരാമ്പ്ര: ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റും എക്‌സൈസ് വിമുക്തി മിഷനും സംയുക്തമായയാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീപ് കുമാര്‍ എന്‍.പി ഫ്‌ലാഗ് ഓഫ് ചെയ്തു.

പ്രിന്‍സിപ്പാള്‍ സി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കായല്‍ മുക്കില്‍ ഒരുക്കിയ സ്വീകരണത്തില്‍ വാര്‍ഡ് മെമ്പര്‍ ലിമ പാലയാട്ട്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. റാലിക്ക് പ്രോഗ്രാം ഓഫീസര്‍ കെ.കെ ഷോബിന്‍, പി.സി മുഹമ്മദ് സിറാജ്, വി.പി സലീല്‍ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. റിയ ഫാത്തിമ സ്വാഗതവും തെന്‍സിഹ് നന്ദിയും പറഞ്ഞു