ലഹരി നിര്‍മാര്‍ജ്ജന സമിതി കൂത്താളി പഞ്ചായത്ത് സംഗമം എക്‌സൈസ് സി.ഐ സുദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: ലഹരി നിര്‍മാര്‍ജ്ജന സമിതികൂത്താളി പഞ്ചായത്ത് വാട്ട്‌സാപ് സംഗമം എക്‌സൈസ് സി. ഐ. എന്‍.പി സുദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ലഹരി സാമൂഹ്യ വിപത്താണെന്നും എല്ലാ തരത്തിലുള്ള ലഹരികളും ശക്തമായ ബോധവല്‍ക്കരണത്തിലൂടെ നിര്‍മ്മാര്‍ജനം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല കോ: ഓര്‍ഡിനേറ്റര്‍ ഹുസൈന്‍ കമ്മന അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറര്‍വി കെ. ദാമോദരന്‍ വിഷയം അവതരിപ്പിച്ചു. അന്‍സാര്‍ നന്‍മണ്ട മുഖ്യ പ്രഭാഷണം നടത്തി. സി.പി. ഹമീദ്, കെ. മറിയം (വാര്‍ഡ് മെമ്പര്‍), വി. ഗോപി, കുഞ്ഞമ്മദ് പൂളക്കണ്ടി (വാര്‍ഡ് മെമ്പര്‍), ബിനോയ്, ആയിശ, തണ്ടോറ ഉമ്മര്‍, കെ. എം. ബാലകൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍, അബ്ദുള്ള ബൈത്തുല്‍ ബര്‍ഖ, ശശി മുഞ്ഞോറേമ്മല്‍, ബാലചന്ദ്രന്‍ എ.കെ, മമ്മു പി.കെ, വി.കെ. റഷീദ്, സിറാജ് കെ.കെ, സി.കെ. ബാലകൃഷ്ണന്‍, സറീന അസീസ്, ശ്രീധരന്‍കാളം കുളത്ത്, അസീസ് മൂരികുത്തി എന്നിവര്‍ സംസാരിച്ചു. ഇബ്രാഹീംപാലാട്ടക്കര സ്വാഗതവും ലീന സോമന്‍ നന്ദിയും പറഞ്ഞു.