ലഹരിമുക്ത ചങ്ങരോത്ത്; പതിനെട്ടാം വാര്‍ഡില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു


പേരാമ്പ്ര: ലഹരിമുക്ത ചങ്ങരോത്ത് പദ്ധതിയുടെ ഭാഗമായി പതിനെട്ടാം വാര്‍ഡില്‍ ജാഗ്രതാ സമിതി പ്രവര്‍ത്തനമാരംഭിച്ചു. വാര്‍ഡില്‍ അനധികൃത മദ്യ, മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരെയും കേന്ദ്രങ്ങളും കണ്ടെത്തി ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാറ്റിയെടുക്കാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ജാഗ്രതാ സമിതിയുടെ ഉദ്ഘാടനം പാലേരി എല്‍.പി.സ്‌കുളില്‍ വെച്ച് വാര്‍ഡ് മെമ്പര്‍ അബ്ദുല്ലാ സല്‍മാന്‍ നിര്‍വഹിച്ചു.

ഓഗസ്റ്റ് 15 ന് വൈകീട്ട് 7 മണിക്ക് വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ദീപം തെളിയിക്കാനും പ്രതിജ്ഞയെടുക്കാനും തീരുമാനം. പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുക, യുവാക്കള്‍ക്കും കുട്ടികള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും ധാരണ. വാര്‍ഡ് തല ചെയര്‍മാനായി വാര്‍ഡ് മെമ്പര്‍ അബ്ദുല്ലാ സന്‍മാനും കണ്‍വീനറായി സി.കെ.ഷൈജലിനെ തെരഞ്ഞെടുത്തു.

പഞ്ചായത്ത് കണ്‍വീനര്‍ പി.എസ്. പ്രവീണ്‍ കുമാര്‍ വിശദീകരിച്ചു. കിഴക്കയില്‍ ബാലന്‍, മുടപ്പിലോട്ട് അശോകന്‍ , വി.പി. അസീസ്, സുലോചന കരിങ്ങാറ്റിയില്‍ , ആര്‍.ടി.ബാലകൃഷ്ണന്‍ , റബീഹ് ചാലില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമീള, പി.സി.രാജന്‍, എം. മഹമൂദ് മാസ്റ്റര്‍, സി.അബ്ദുസമദ് എന്നിവര്‍ സംസാരിച്ചു.