ലക്ഷദ്വീപിന്റെ പരമാധികാരം സംരക്ഷിക്കണം- മൂടാടിയിൽ എൽ.ജെ.ഡി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


മൂടാടി: ലക്ഷദ്വീപിന്റെ ജനാധിപത്യാധികാരത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡി. മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. രജീഷ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. വി.എം. വിനോദൻ, രജിലാൽ മാണിക്കോത്ത്, സുനിത കക്കുഴിയിൽ, ടി.എം. ബാലകൃഷ്ണൻ, കെ. മനോജ് എന്നിവർ സംസാരിച്ചു.