റോഡ് പണി പൂര്‍ത്തിയായിട്ട് രണ്ട് മാസം; വിളയാട്ടൂരില്‍ റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നില്‍പ് സമരം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിളയാട്ടൂരില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാറിംങ്ങ് നടത്തിയ കണിയാങ്കണ്ടി മുക്ക് പുതിയോടത്ത് കോളനി റോഡ് പണി പൂര്‍ത്തികരിച്ച് രണ്ട് മാസത്തിനകം തകര്‍ന്നതില്‍ പ്രതിഷേധിച്ച് വിളയാട്ടൂര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി. മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എം.വി ചന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു .
സഞ്ജീവ് കൈരളി അധ്യക്ഷത വഹിച്ചു. കൂനിയത്ത് നാരായണന്‍, നാസിബ് കരുവോത്ത് ,മഹേഷ് കുഞ്ഞോത്ത്, ജി.ആര്‍ ജയ കൃഷ്ണന്‍, വലിയ ചിറയില്‍ ബാലകൃഷണന്‍, കൂനിയത്ത് ദാമോധരന്‍, കെ.വിമല എന്നിവര്‍ സംസാരിച്ചു.