റോഡു പണി; ചെമ്പ്ര റോഡ് താല്‍ക്കാലികമായി അടച്ചു; ഇ.എം.എസ് ആശുപത്രിയിലേക്ക് എത്താന്‍ ഈ വഴി ഉപയോഗിക്കുക


പേരാമ്പ്ര: ചെമ്പ്ര റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. അതിനാല്‍ ഇ.എം.എസ് സഹകരണ ആശുപത്രിയിലേക്ക് പോകുന്നവര്‍ പുതിയ ബൈപ്പാസ് ലിങ്ക് റോഡുകള്‍ വഴി എത്തേണ്ടതാണ്. ചെമ്പ്ര ജംങ്ഷന്‍ മുതല്‍ ഇ.എം.എസ് ആശുപത്രി വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ റോഡ് പണി നടക്കുന്നത്.