റെൻസ്‌ഫെഡ് ജില്ലാസമ്മേളനം 23-ന് ബാലുശ്ശേരിയിൽ


കോഴിക്കോട്: റെൻസ്‌ഫെഡ് (രജിസ്‌ട്രേർഡ്‌ എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ) ജില്ലാസമ്മേളനം 23-ന് ചൊവ്വാഴ്ച ബാലുശ്ശേരിയിൽ നടക്കും. രാവിലെ 10-ന് ഗ്രീൻ അറീനയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ കാനത്തിൽ ജമീല സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് റെൻസ്‌ഫെഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.മധുസൂദനൻ, പി.ചാത്തുണ്ണി, സി.വിജയകുമാർ, കെ.കെ.സുധീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.