റെയില്‍വെ സ്റ്റേഷന് പന്തലയാനി വിയ്യൂര്‍ റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന് പന്തലായനി വിയ്യൂര്‍ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം കെ.ദാസന് എം.എല്‍.എ നിര്‍വ്വഹിച്ചു. റെയില്‍വെ സ്റ്റേഷന് കിഴക്കുഭാഗത്ത് മുത്താമ്പി പന്തലായനി റോഡ് ജംഗ്ഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ.കെ.പി അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ പ്രജില, സുമതി, മുൻ കൗൺസിലർ പി.എം.ബിജു എന്നിവര്‍ പങ്കെടുത്തു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റ് എഞ്ചിനീയര്‍ ജിത്തു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 49 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി നടത്തുന്നത്.
