റെന്‍സ്ഫെഡിന്റെ താലൂക്ക് കണ്‍വെന്‍ഷന്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ചു


പേരാമ്പ്ര: രജിസ്‌ട്രേഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (റെന്‍സ്ഫെഡ്) കൊയിലാണ്ടി താലൂക്ക് വാര്‍ഷിക കണ്‍വെന്‍ഷന്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡന്റ് വി.സി നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. മനോജ്, ജില്ലാ ആക്ടിങ് സെക്രട്ടറി സി. സന്തോഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് കെ. ജയകുമാര്‍, താലൂക്ക് സെക്രട്ടറി കെ.കെ റഫീക്ക്, ട്രഷറര്‍ ഹരിദാസ് കുന്നേരി, മുന്‍ സംസ്ഥാന പ്രസിഡന്റ് സി.വിജയകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.