റീടാറിംഗ് കഴിഞ്ഞിട്ട് മാസങ്ങളായില്ല; കൂരാച്ചുണ്ട് – വട്ടച്ചിറ റോഡ് പൊട്ടിപൊളിഞ്ഞു, യാത്രക്കാര്‍ ദുരിതത്തില്‍


പേരാമ്പ്ര: കൂരാച്ചുണ്ട് – വട്ടച്ചിറ റോഡ് റീടാറിംഗ് പ്രവര്‍ത്തികള്‍ കഴിഞ്ഞിട്ട് മാസങ്ങളാകുന്നതിന് മുമ്പ് റോഡ് പൊട്ടിപൊളിഞ്ഞതായി പരാതി.1.2കിലോമീറ്റര്‍ റോഡ് മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് റീ ടാര്‍ചെയ്തത്. ആറ് മാസം മുമ്പാണ് റോഡ് റീ ടാര്‍ ചെയ്തതെന്നും കുണ്ടും കുഴിയുമായെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഇതുവഴി കടന്ന് പോകുന്ന യാത്രക്കാര്‍ ബുദ്ധിമുട്ടിലായി

നാല് വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന റോഡാണിത്. റോഡ് പണി നടക്കുമ്പോള്‍ ഉത്തരവാദിത്വപ്പെട്ടവരോ സ്ഥലത്തുണ്ടാവാറില്ല എന്ന് ആരോപണമുണ്ട്. റോഡ് റീടാറിംഗ് നടത്തിയിട്ട് ആറ് മാസമാകുന്നതിന് മുന്‍പ് തന്നെ കണ്ടും കഴിയുമായതില്‍ സി പി ഐ കൂരാച്ചുണ്ട്ച്ച് ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു. കോണ്‍ട്രാക്ടര്‍ ഉടന്‍ തന്നെ റോഡ് അറ്റകുറ്റപണി നടത്തണമെന്ന് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.