റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത സന്തോഷ് കൈലാസിനെ ആദരിച്ചു


കൊയിലാണ്ടി: ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കൊയിലാണ്ടി സ്വദേശി സന്തോഷ് കൈലാസിനെ ആദരിച്ചു. സാജു കൊരയങ്ങാടിൻ്റെ നേതൃത്വത്തിൽ കൊരായങ്ങാട് കൊമ്പ് വദ്യ സംഘമാണ് സന്തോഷിനെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. നിഖിൽ കൊളപ്പുറത്ത് സ്വാഗതം പറഞ്ഞു. ശ്രീജിത്ത് മാരാമ്മുറ്റം, സുധീഷ് മാരാമുറ്റം, അനീഷ് മാരാമുറ്റം, ലിനീഷ് കൊരായങ്ങട്, മണി പയാട്ടുവളപ്പിൽ, മഹേഷ് മേലൂർ എന്നിവർ പങ്കെടുത്തു.