റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത അക്ഷയ് ബാബുവിനെ ആദരിച്ചു


കൊയിലാണ്ടി: ഡൽഹിയിലെ റിപ്പബ്ലിക് ദിന എൻ.സി.സി പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അക്ഷയ് ബാബു ഇല്ലത്തിനെ ആദരിച്ചു. കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയാണ് ഉപഹാരം നൽകിയത്. കൊയിലാണ്ടിയിൽ നടന്ന ബ്ലോക്ക് ജനറൽ ബോഡി യോഗത്തിൽ വെച്ച് കൊയിലാണ്ടി നഗരസഭ കൗൺസിലർ ഷീബ അരീക്കൽ ഉപഹാരം കൈമാറി.

കൊയിലാണ്ടയിൽ നിർമ്മിക്കുന്ന വിമുക്തഭട ഭവന് ജില്ല പ്രസിഡണ്ട് റിട്ട.കേണൽ പ്രഭാകരക്കുറുപ്പ് തറക്കല്ലിട്ടു. ഹോണറി കാപ്റ്റന്മാരായ എ.കെ.രവീന്ദ്രൻ, എ.കെ.ലഷ്മണൻ, പ്രേമാനന്ദൻ.ടി എന്നിവർ സംസാരിച്ചു. ബ്ബോക്ക് പ്രസിഡണ്ട് ഗംഗാധരൻ ഇമ്മിണിയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീശൻ കാർത്തിക സ്വാഗതവും സി.കെ.സതീശൻ നന്ദിയും പറഞ്ഞു. ദേശീയ ഗാനം ചൊല്ലി യോഗം പിരിഞ്ഞു.