റിട്ടയേര്‍ഡ് പൊലീസ് ഓഫീസര്‍ കായണ്ണ ചന്ദനത്തില്‍ ഖാസിം അന്തരിച്ചു


കായണ്ണ: മുന്‍ വോളി ബോള്‍ താരവും റിട്ടയേര്‍ഡ് പൊലീസ് ഓഫീസറുമായിരുന്ന കായണ്ണ ചന്ദനത്തില്‍ ഖാസിം അന്തരിച്ചു. 79 വയസ്സായിരുന്നു. സഫിയയാണ് ഭാര്യ.

മക്കള്‍: മിനി മുംതാസ് ( കോഴിക്കോട്, അധ്യാപിക), മുനീര്‍ (ഇന്ത്യന്‍ റെയില്‍വേ മുംബൈ), മുജീര്‍ ( കെ എസ്ഇബി കൂരാച്ചുണ്ട് ).
മരുമക്കള്‍: ഷാഹുല്‍ ഹമീദ് (കോഴിക്കോട് റിട്ട. സബ്ബ് ഇന്‍സ്പക്ടര്‍ കേരള പൊലീസ്), ജസി, റഷീന (കേരള ബാങ്ക് നടുവണ്ണൂര്‍ ).
സഹോദരങ്ങള്‍: നഫീസ ( നന്മണ്ട ), പരേതനായ മൊയ്തി.