‘റസ്റ്റ് ഹൗസില്‍ മദ്യപാനം പാടില്ലെന്ന് നിങ്ങൾക്ക് അറിയില്ലേ’; വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മിന്നല്‍ പരിശോധന (വീഡിയോ കാണാം)


വടകര: നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വടകര റസ്റ്റ് ഹൗസ് സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കണ്ടത് വൃത്തിഹീനമായ സാഹചര്യവും മദ്യക്കുപ്പികളും. ഇതേ തുടര്‍ന്ന് ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു. മന്ത്രി തന്നെയാണ് ഇക്കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

റസ്റ്റ് ഹൗസിൽ മദ്യക്കുപ്പികൾ ശ്രദ്ധയിൽപെട്ടതോടെ മന്ത്രി ജീവനക്കാരെ ശാസിച്ചു. ‘റസ്റ്റ് ഹൗസില്‍ മദ്യപാനം പാടില്ലെന്ന് അറിയില്ലേ? നിങ്ങള്‍ക്ക് ബാധകമല്ലേ’ എന്നു ചോദിച്ചുകൊണ്ട് മന്ത്രി മദ്യക്കുപ്പി എടുത്തുമാറ്റുകയും ചെയ്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


നേരത്തേ തിരുവനന്തപുരം റസ്റ്റ് ഹൗസില്‍ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നല്‍ പരിശോധനയും ശ്രദ്ധ നേടിയിരുന്നു. വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍ പെട്ട മന്ത്രി റസ്റ്റ് ഹൗസ് മാനേജര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

വീഡിയോ കാണാം: