രാഹുല്‍ ഗാന്ധിയുടെ ജന്‍മദിനത്തിന്റ ഭാഗമായി വെണ്ണാറോഡ് മേഖല യൂത്ത് കെയറിന്റ നേതൃത്വത്തില്‍ റോഡുകള്‍ ശുചീകരിച്ചു


മുയിപ്പോത്ത്: വെണ്ണാറോഡ് മേഖല യൂത്ത് കെയറിന്റ ആഭിമുഖ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ ജന്‍മദിനത്തിന്റ ഭാഗമായി ചെമ്പ്രാട്ട് മുക്ക് മുയിപ്പോത്ത്, മുയിപ്പോത്ത് നിരപ്പം സ്‌റ്റേഡിയം റോഡുകള്‍ ശുചീകരിച്ചു.

കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് ഉല്‍ഘാടനം ചെയ്തു. വിബിന്‍ രാജ് കെ. കെ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ മുഖ്യ അതിഥിയായിരുന്നു.

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് വി.ടി സൂരജ്, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍, ശ്രീഷ ഗണേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആര്‍ പി ഷോഭീഷ് ,എന്‍.ടി ഷിജിത്ത്, ഇ കെ സുബൈദ എന്നിവര്‍ സംസാരിച്ചു. കിഷോര്‍ കാന്ത്, റഫീഖ് ഒപി, ജാഫര്‍ പട്ടയാട്ട്, വി ശങ്കരന്‍, പ്രവീണ്‍ കോട്ടായി, അമൃത, ആദിത്യ പി സി, സുധീഷ് ഇ, ഫൈസല്‍ ഒ.പി, ഷാഫി പി,അശ്വന്ത്, മനോജ്, അക്ഷയ എന്‍ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി