രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം
ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബൈപാസ് സര്‍ജറിക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഡല്‍ഹി എയിംസില്‍ ആയിരുന്നു ശസ്ത്രക്രിയ. വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.
മാര്‍ച്ച് 27നാണ് രാഷ്ട്രപതിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ത്യന്‍ ആര്‍മി ആര്‍ & ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബൈപ്പാസ് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അറിയിക്കുന്നത്.